തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂർ മുണ്ടൂരിലെ വീട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.അപകടത്തിൽ കൂടുതൽ പരുക്കേറ്റത് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെൻറർ വ്യക്തമാക്കി.
വലതുവശത്തൂടെ പോകുകയായിരുന്ന ലോറി മുന്നറിയിപ്പിലാതെ ഇടത് വശത്തേക്ക് തിരിയുകയും ഈ സമയം കാർ നിർത്തുമ്പോഴാണ് ഡ്രൈവർ സീറ്റിനു പിന്നിലേക്ക് ഷൈനിന്റെ പിതാവിന്റെ തല വന്നിടിക്കുകയും മരണപ്പെടുകയും ചെയ്യുന്നത്.



