പരിസ്ഥിതി ദിനത്തിൽ നടന്ന വിവാഹത്തിന് സമ്മാനമായി വൃക്ഷത്തൈ നൽകി പ്രകൃതി സംരക്ഷണ സംഘം

 

പരിസ്ഥിതി ദിനത്തിൽ നടന്ന വനം വകുപ്പ് ഓഫീസറുടെ മകൻ്റെ കല്ല്യാണത്തിന് വിവാഹ സമ്മാനമായി വൃക്ഷത്തൈ നൽകി പ്രകൃതി സംരക്ഷണ സംഘം. ഗുരുവായൂർ ഗോകുലം വനമാല റസിഡൻസിയിൽ നടന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്‌ലെ ടെക്നിക്കൽ ഓഫീസറയ എസ്.ശിവദാസ് ജി.ഓമന ദമ്പതികളുടെ മകൻ ഹരികൃഷ്‌ണന്റെയും വൈശാലിയുടെയും വിവാഹ ചടങ്ങിലാണ് വൃക്ഷതൈ നൽകിയത്.


പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി എൻ.ഷാജി തോമസ്,പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി,കുന്നംകുളം മേഖലാ കമ്മിറ്റി അംഗം റിയാസ് കരിക്കാട് എന്നിവർ ചേർന്ന് നവദമ്പതികൾക്ക് വൃക്ഷതൈ സമ്മാനിച്ചു.

Post a Comment

Previous Post Next Post