സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നാഗലശ്ശേരി ഗ്രാമ പഞ്ചായത്തും, സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷനും മലപ്പുറം ഐ ടീസ് കണ്ണാശുപത്രിയും സംയുക്തമായി തൊഴുകാട് പകൽ വീട്ടിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

 നാഗലശ്ശേരി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് ഷാഹിത റിയാസ് അധ്യക്ഷയായി.

125 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു 25 പേരെ തിമിര ശസ്ത്രക്രിയക്ക് തെരഞ്ഞെടുത്തു.

 പഞ്ചായത്തംഗങ്ങളായ വിനീത,, കെ.വി സുന്ദരൻ , എം.എം രാജൻ, പ്രിയ ഡോ മുഹമ്മദ് അഷ്‌കർ, ക്യാമ്പ് കോഡിനേറ്റർ ചിപ്പി കുര്യൻ എന്നിവർ സംസാരിച്ചു.

 സീനിയർ സിറ്റിസൺ വെൽഫയർ അസോസിയേഷൻ പ്രവർത്തകരും , ഐ ടീസ് കണ്ണാശുപത്രി മെഡിക്കൽ ടീമ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post