എടപ്പാൾ :പൂക്കരത്തറ ദയ പാലിയേറ്റിവ് കെയറിൻ്റെ നേതൃത്വത്തിൽ
നടുവട്ടം ഗെറ്റ് വെൽ ആശുപത്രിയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും സംഘടിപ്പിച്ചു. പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ നടന്ന ക്യാമ്പ് ആയുർഗ്രീൻ എം ഡി ഡോ. സക്കറിയ ഉദ്ഘാടനം ചെയ്തു. ദയ സെക്രട്ടറി സെയ്ത് മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പാൾ ബെൻഷ സംസാരിച്ചു.
ദയ ഓർഗനൈസിങ് ചെയർമാൻ പ്രേമദാസ് സ്വാഗതവും, ദയ പ്രസിഡന്റ് ഹിഫ്സുറഹിമാൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രവാസി സംഗമം ഫോറം ഗ്രൂപ്പ് ചെയർമാൻ ത്വൽഹത്ത് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ലിവ, റഫീഖ് പൊറ്റയത്ത്, ഇബ്രാഹിം, സുരേഷ് പൊൽപ്പാക്കര, ഹിബ്സുറഹ്മാൻ, ശബരി വേലപ്പൻ എന്നിവർ സംസാരിച്ചു.


