പിറന്നാൾ മരം കൂട്ടായ്മയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളാ പാർക്കിൽ ഓസോൺ ദിനാചരണവും സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗത്തിന്റെ പിറന്നാൾ മരം നടലും സംഘടിപ്പിച്ചു.


 നിളാ പാർക്കിൽഓസോൺ ദിനാചരണം 

കുറ്റിപ്പുറം ∙ പിറന്നാൾ മരം കൂട്ടായ്മയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളാ പാർക്കിൽ ഓസോൺ ദിനാചരണവും സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗത്തിന്റെ പിറന്നാൾ മരം നടലും സംഘടിപ്പിച്ചു.

പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സിനിമാ താരവുമായ ലത്തീഫ് കുറ്റിപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തു. ഓസോൺ ദിനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് പിറന്നാൾ മരം കൂട്ടായ്മയുടെ സ്ഥാപകൻ ഫൈസൽ ബാവ മുഖ്യ പ്രഭാഷണം നടത്തി.

സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗത്തിന്റെ പിറന്നാൾ ദിനത്തിൽ നിളാ പാർക്കിലെ വിവിധ ഭാഗങ്ങളിൽ മരം നട്ടു. മാധ്യമ പ്രവർത്തകൻ നവാസ് സ്വാഗതം പറഞ്ഞു. വെളിയങ്കോട് എം.ടി.എം. കോളേജ് എൻ.എസ്.എസ്. സ്റ്റുഡന്റ് കോർഡിനേറ്റർ സന നാജി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post