ഓസോൺ ദിന ബ്രോഷർ പ്രകാശന ചെയ്തു.
തൃശൂർ:പ്രകൃതി സംരക്ഷണ സംഘം കേരളം ഓസോൺ ദിനാചരണം 2025 ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സെപ്തംബർ 16 മുതൽ നടപ്പിലാക്കുന്ന ഓസോൺ ദിന വാരാചരണണത്തിന്റെ ബ്രോഷർ പ്രകാശനം ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി സുരേന്ദ്രൻ മങ്ങാട്ട് നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി വൃക്ഷ തൈയും അദ്ദേഹത്തിനു നൽകി. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പദ്ധതിയുടെ ഭാഗമായി ഓസോൺ സന്ദേശ റാലിയും... ഭൂമിക്കൊരു കവചം സൃഷ്ടിക്കുന്നതിനാഹ്വാനം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾ വട്ടത്തിൽ കുട നിവർത്തി പിടിച്ചു കൊണ്ട് കൈ നീട്ടി പ്രതിജ്ഞ ചൊല്ലുകയും... ഓസോൺ ക്വിസ് മത്സരത്തിലെ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും.



