അമേരിക്കാൻ സാമ്രാജ്യത്വ താല്പര്യങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ സി പി ഐ എം ന്റെ നേതൃത്വത്തിൽ സാമ്രാജ്യത്ത വിരുദ്ധ ദിനം നടത്തി.
കൂറ്റനാട് സെന്ററിൽ നടന്ന പരിപാടി പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് അംഗം എം ആർ മുരളി ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ടിപി കുഞ്ഞുണ്ണി , വികെ ചന്ദ്രൻ , പി എൻ മോഹനൻ , പി ആർ ആർ കുഞ്ഞുണ്ണി തുടങ്ങിയവർ പങ്കെടുത്തു.
എം കെ പ്രദീപ് സ്വാഗതവും. കെ പി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.