ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന് ലഭിച്ചു. 2023ലെ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹൻലാലിൻ്റേതെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചു. 2025 സെപ്റ്റംബർ 23ന് ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹൻലാലിന് പുരസ്‌കാരം സമ്മാനിക്കും.