ചാവക്കാട് തൊട്ടാപ്പ് ലൈറ്റ് ഹൗസില്‍ സ്‌ഫോടക വസ്തു പൊട്ടിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.

 ചാവക്കാട് തൊട്ടാപ്പ് ലൈറ്റ് ഹൗസില്‍ സ്‌ഫോടക വസ്തു പൊട്ടിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നിരവധി ടൂറിസ്റ്റുകളെത്തുന്ന ലൈറ്റ് ഹൗസില്‍ സ്‌ഫോടക വസ്തു പൊട്ടിച്ച് ഭീതിപരത്തുകയും, സംഘര്‍ഷ സാധ്യതയുണ്ടാക്കുകയും, ലൈറ്റ് ഹൗസിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനാണ് കോലയില്‍ വീട്ടില്‍ അബു താഹിര്‍ (30), മടപ്പന്‍ വീട്ടില്‍ ഹിലാല്‍ (27), കല്ലിങ്ങല്‍ വീട്ടില്‍ ഷാമില്‍ (27), ഇളയേടത്ത് വീട്ടില്‍ ഷുഹൈബ് (27) എന്നിവരെ അറസ്റ്റ് ചെയ്തത്. ഗുരുവായൂര്‍ എസിപി പ്രേമാനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരം ചാവക്കാട് ഇന്‍സ്‌പെക്ടര്‍ വി വി വിമല്‍, എസ്‌ഐ ശരത് സോമന്‍, എസ്‌ഐ ഫൈസല്‍, എഎസ്‌ഐ അന്‍വര്‍ സാദത്ത്, സീനിയര്‍ സിപിഒ ഷിഹാബ്, സിപിഒമാപായ ടി അരുണ്‍, ബിനു, രെജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി ആലുങ്ങല്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (27) കൈക്ക് ഗുരുതര പരിക്കുപറ്റി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post