ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 21, 22 തിയതികളിൽ പുന്നയൂർക്കുളത്ത്


 2025 - 26 അധ്യയന വർഷത്തെ ചാവക്കാട് ഉപ ജില്ലാ ശാസ്ത്രമേള ഒക്ടോബർ 21, 22 തിയതികളിൽ കടിക്കാട് ഗവ ഹയർ സെക്കന്ററി സ്കൂൾ, പുന്നയൂർക്കുളം രാമരാജ മെമ്മോറിയൽ യുപി സ്കൂൾ എന്നിവടങ്ങളിൽ വെച്ച് നടക്കും. മേളയുടെ ഉദ്ഘാടനം 21-ാം തിയതി രാവിലെ 10 മണിക്ക് ഗുരുവായൂർ എംഎൽഎ - എൻ.കെ അക്ബർ നിർവ്വഹിക്കും. സമാപന സമ്മേളനം 22-ാം തിയതി വൈകീട്ട് മണലൂർ എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ, പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്‌മിൻ ഷഹീർ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും. ഉപജില്ലയിലെ 96 സ്‌കൂളുകൾ മേളയിൽ പങ്കെടുക്കും. സയൻസ്, സോഷ്യൽ സയൻസ് മേളകൾക്ക് പുന്നയൂർക്കുളം രാമരാജ മെമ്മോറിയൽ യുപി സ്‌കൂൾ വേദിയാകും.


പ്രവൃത്തിപരിചയ മേളയും ഐ ടി, ഗണിതശാസ്ത്രമേളകളും കടിക്കാട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും. രണ്ടു ദിവസങ്ങളിലായി 3350 കുട്ടികൾ മേളയിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post