മലപ്പുറം: മലപ്പുറം കോട്ടപ്പടിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ പോലീസ് കായികമേളയിലെ ബാഡ്മിന്റൺ മത്സരത്തിൽ തിരൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള ടീം ശ്രദ്ധേയ വിജയം നേടി.
വനിതാ വിഭാഗം ഡബിൾസിൽ പൊന്നാനി പോലീസ് സ്റ്റേഷനിലെ കെ സൗമ്യ, പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ നീതു ബൈജു എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതുപോലെ വനിതാ വിഭാഗം സിംഗിൾസിൽ നീതു ബൈജു മികച്ച പ്രകടനത്തോടെ വിജയം സ്വന്തമാക്കി.
വിജയികളെ തിരൂർ ഡിവൈഎസ്പി എ. ജെ. ജോൺസൺ അഭിനന്ദിച്ചു.