ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി എസ് വൈ എസ് തൃത്താലയിൽ പ്രകടനം നടത്തി


തൃത്താല: ഇസ്റാഈല്‍ രൂക്ഷമായ കരയുദ്ധം നടത്തുന്ന ഗസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല ഇസ്റാഈല്‍ നാവികസേന തടഞ്ഞതില്‍ പ്രതിഷേധിച്ച് എസ് വൈ എസ് തൃത്താല സോണ്‍ കമ്മിറ്റി തൃത്താലയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യപ്രകടനം നടത്തി. കുമ്പിടി തിരിവിൽ നിന്നാരംഭിച്ച് തൃത്താല സെൻ്ററിൽ സമാപിച്ചു.


സയ്യിദ് അൻവർ സാദത്ത് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് വൈ എസ്

ജില്ലാ സാന്ത്വനം പ്രസിഡൻ്റ് എൻ ടി അബ്ദുല്‍ജലീല്‍ അഹ്‌സനി ആലൂർ ഉദ്ഘാടനം ചെയ്തു. 

സോൺ പ്രസിഡൻ്റ് ഹാഫിള് സഫ്‌വാൻ റഹ്മാനി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ ബുഖാരി സന്ദേശപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് അബ്ദുറസാഖ് സഅദി ആലൂർ, അബ്ദുരശീദ് ബാഖവി കൂടല്ലൂർ, ഒറവിൽ ഹൈദർ മുസ്ലിയാർ, സി. അബ്ദുൽ കബീർ അഹ്സനി, മുഹമ്മദ് കോയ ഹാജി അങ്ങാടി, മുസ്തഫ അഹ്സനി ചിറ്റപ്പുറം, സൈദലവി നിസാമി, ഷബീർ കെ., എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി ഉനൈസ് അദനി സംബന്ധിച്ചു. സി പി റിയാസ് കൊള്ളനൂർ സ്വാഗതവും എംപി സൈനുദ്ദീൻ ഒതളൂർ നന്ദിയും പറഞ്ഞു. 

Post a Comment

Previous Post Next Post