ഇന്റർ നാഷണൽ ഗേൾസ് ചൈൽഡ് ഡേ ആചരിച്ചു
വെളിയങ്കോട് : പെൺകുട്ടികളുടെ മാനസികാരോഗ്യ വളർച്ച സമൂഹത്തിന്റെ ആവശ്യമാണ് എന്നും അതിനായി വിദ്യഭ്യാസകാലത്ത് തന്നെ അവരുടെ ആത്മ വിശ്വാസം വളരുന്ന തരത്തിലുള്ള പ്രായോഗിക മാർഗങ്ങൾ പഠിപ്പിക്കണം എന്നും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പബ്ലിക് ഹെൽത്ത് സെന്ററിലെ ഡോ ശ്രീഷ്മ നാരായണൻ പറഞ്ഞു. ഇന്ററിനാഷണൽ ഡേ ഓഫ് ദി ഗേൾസ് ചൈൽഡ് ന്റെ ഭാഗമായി എം ടി എം കോളേജിലെ വുമൺ ഡവലപ്പ് സെൽ സംഘഡിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. തുടർന്ന് സി എച് സി മാറഞ്ചേരിയിലെ എ എച്ച് കൗൺസിലർ സൂര്യ കെ മോഹൻ 'പെൺകുട്ടികളുടെ മാനസികാരോഗ്യ വളർച്ചയും ശുചിത്വവും' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. വുമൺ ഡവലപ്പ് സെൽ ചീഫ് കോർഡിനേറ്റർ സി മായ അധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് പ്രൊഫസർ ആയിഷ ബീവി സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ, നിവ്യ മനോഹരൻ നന്ദിയും പറഞ്ഞു



