ചരിത്രം വായിക്കേണ്ടത് അനിവാര്യതയെന്ന് ബോധ്യപെടുത്തുന്ന കഥകൾ പി നന്ദകുമാർ എം എൽ എ.
വെളിയങ്കോട്: പുതിയ കാലത്ത് ചരിത്രം വായിച്ചിരിക്കേണ്ടത് അനിവാര്യതയാണ് എന്നും, ചരിത്രവും മിത്തും കൂട്ടിക്കലർത്തിയ ഫിക്ഷന്റെ മനോഹാര്യതയാണ് ഡോ വികെ അബ്ദുൽ അസീസിന്റെ വെളിയങ്കോടിന്റെ ഡി എൻ എ എന്ന കഥാ സമാഹാരത്തിലെ കഥകൾ എന്നും പി നന്ദകുമാർ എം എൽ എ പറഞ്ഞു. എംടിഎം കോളേജിൽ നടന്ന വെളിയങ്കോടിന്റെ ഡി എൻ എ കഥയും കഥാപാത്രങ്ങളും കഥാകാരനും എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ബാലചന്ദ്രൻ എം എൽ എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം എകെ സുബൈർ അധ്യക്ഷത വഹിച്ചു. പി എൻ ഗോപീകൃഷ്ണൻ അജിത് കൊളാടി, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ, പ്രിൻസിപ്പൽ അബ്ദുൽ കരീം സൈദ് പുഴക്കര ഡോ രാജേഷ് കൃഷ്ണ, ഷെരീഫ് മുഹമ്മദ് പത്തനംതിട്ട, ത്രിവിക്രമൻ നമ്പൂതിരി, പ്രൊഫ: ബേബി, ഷഹ്‌ല വെളിയങ്കോട്, എ ടി അലി, റൗഫ് തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ ബാവ സ്വാഗതവും ഡോ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.



