എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.മോഡേൺ എച്ച്‌.എസ്‌.എസ് പോട്ടൂരിന് ഹാട്രിക്ക് വിജയം.എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ, പോട്ടൂർ ഒന്നാം സ്ഥാനത്ത്. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 1082 പോയിന്റ് നേടി മോഡേൺ സ്കൂൾ 

തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

732 പോയിന്റ് നേടി പി.സി.എൻ.ജി എച്ച്.എസ്.എസ് മൂക്കുതല , 614 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് എടപ്പാൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഐ.ടി മേള തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് 165 വിദ്യാർത്ഥികളാണ് മോഡേൺ സ്കൂളിനുവേണ്ടി മത്സരിച്ചത്. 167 ഇനങ്ങളിൽ 137 എണ്ണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ വലിയ നേട്ടം സ്വന്തമാക്കിയത്.

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി സ്കൂളിൽ നടപ്പാക്കിയ ചിട്ടയായ പ്രവർത്തനങ്ങളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസ്സീമമായ പിന്തുണയുടെയും ഫലമായാണ് ഈ വിജയം എന്ന് സ്കൂൾ ചെയർമാൻ ഡോ. സി.പി. അലി ബാവഹാജി പറഞ്ഞു.

ശാസ്ത്രമേളയിലെ മിന്നും താരങ്ങളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു.

Post a Comment

Previous Post Next Post