എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം: ഗണിതമേളയിൽ അസ്സബാഹ് സ്കൂളിന് ഒന്നാം സ്ഥാനം
ചങ്ങരംകുളം: എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഗണിതമേളയിൽ പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് 93 പോയിന്റ് നേടി ഓവറോൾ ഒന്നാം സ്ഥാനം നേടി.ഐ.ടി. മേളയിൽ മൂന്നാം സ്ഥാനവും പ്രവർത്തിപരിചയമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടി സ്കൂൾ മികച്ച മുന്നേറ്റം കാഴ്ചവച്ചു. വിജയികളെ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.



