മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോർജ് പള്ളി പെരുന്നാളിന് ഞായറാഴ്ച കൊടിയേറും.ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്കു ശേഷം ഇടവക വികാരി ഫാദർ അഫ്രേ അന്തിക്കാട് പെരുന്നാൾ കൊടിയേറ്റം നടത്തും . ഒക്ടോബർ 24, 25 [,വെള്ളി, ശനി ] ദിവസങ്ങളിലായാണ് പെരുന്നാൾ ആഘോഷം . 24-ാംതിയ്യതി വൈകിട്ട് 5 മണിക്ക് യൂത്ത് ലീഗ് സൺഡേസ്കൂൾ വനിതാ സമാജം എന്നിവരുടെ സംയുക്തമായ വിളംബര ഘോഷയാത്ര ഉണ്ടാകും.വൈകിട്ട് 7 മണിക്ക് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വതത്തിൽ പെരുന്നാൾ സന്ധ്യാനമസ്കാരവും തുടർന്ന് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും കൈ മുത്തും ഉണ്ടാകും.രാത്രി 9 മണിക്ക് ബാൻ്റ് മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കേരളത്തിലെ പേര് കേട്ട ഗജവീരന്മാർ അണിനിരക്കുന്ന വിവിധ ദേശക്കാരുടെ പെരുന്നാൾ ആരംഭിച്ച് പുലർച്ചെ പള്ളിയിൽ സമാപിക്കും.
25-ാം തിയ്യതി രാവിലെ 8 മണിക്ക് അഭിവന്ദ്യ സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടക്കും .
ഉച്ചയ്ക്ക് 12 മണിക്ക് വിവിധ ദേശക്കാരുടെ പെരുന്നാൾ പള്ളിയിൽ നിന്ന് ആരംഭിച്ച് 4 മണിക്ക് പള്ളിയിൽ എത്തി ചേരുന്നതും ഗജവീരന്മാർ പള്ളിയങ്കണത്തിൽ അണിനിരക്കും
തുടർന്ന് 5 മണിക്ക് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും ശ്ലൈഹിക വാഴ്‌വും പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാദർ അഫ്രേം അന്തിക്കാട് , ഇടവക സെക്രട്ടറി സി. പി ഡേവിഡ് ,ട്രഷറർ പി.സി സൈമൺ കമ്മിറ്റി അംഗങ്ങൾ കൗൺസിൽ അംഗങ്ങൾ മറ്റ് പോഷക സംഘടനകളുടെ ഭാരവാഹികൾ മീഡിയ കൺവീനർ എന്നിവർ നേതൃത്വം നൽകും.


