വടക്കാഞ്ചേരി കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു


 കുന്നംകുളം വടക്കാഞ്ചേരി റോഡിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു.നാളെ മുതൽ ബസ്സുകൾ സർവീസ് നടത്തും.. കുന്നംകുളത്ത് പോലീസ് അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കുന്നതായി സംയുക്ത തൊഴിലാളി നേതാക്കൾ അറിയിച്ചത്. തൊഴിലാളികൾ നടത്തിയ മിന്നൽ സമരത്തിനെതിരെ ബസ് ഉടമസ്ഥർ തന്നെ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് സമരം എത്രയും വേഗം അവസാനിപ്പിക്കാൻ ശ്രമമുണ്ടായത് -


Post a Comment

Previous Post Next Post