കുന്നംകുളത്ത് സിപിഎം പ്രവർത്തകന് മർദ്ദനം


 കുന്നംകുളം അഞ്ഞൂർകുന്നത്ത് സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു. ചിറ്റഞ്ഞൂർ സ്വദേശി ആലത്തി വീട്ടിൽ ബിനീഷി(35)നാണ് മർദ്ദനമേറ്റത്. ഞായറാഴ്ച്‌ച രാത്രി എട്ടരയോടെയാണ് സംഭവം. കർണാടകയിൽ ജോലി ചെയ്യുന്ന ബിനീഷ് മാസത്തിലൊരിക്കലാണ് നാട്ടിലേക്ക് അവധിക്ക് വരാറുള്ളത്, ഈ സമയത്ത് അഞ്ഞൂർ കുന്നത്തെ സുഹൃത്തുക്കളെ കാണാൻ പോയി തിരിച്ചു വരുന്ന സമയത്താണ് മൂന്നംഗസംഘം ബിനീഷിനെ തടഞ്ഞു നിർത്തി തലയ്ക്കുൾപ്പെടെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മുഖത്തും തലക്കും കൈക്കും ഉൾപ്പെടെ പരിക്കേറ്റ ബിനീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു, പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post