ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.


 എടപ്പാൾ: പൊരുതുന്ന പലസ്തീൻ ഒപ്പം... ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.

ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക്‌ സെക്രട്ടറി സന്ദീപ് വിജയൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ബിജു കുണ്ടയാറിന്റെ  അധ്യക്ഷതയിൽ സാഹിത്യകാരൻ വിജയൻ കോതമ്പത്ത് ഉദ്ഘാടനം. നിർവ്വഹിച്ചു. പ്രശസ്ത സാൻഡ് ആർടിസ്റ്റും -സിനിമ കലാസംവിധായകനുമായ ഉദയൻ എടപ്പാൾ സാമ്രാജ്യത്വ വിരുദ്ധ ചിത്രം വരച്ച്‌ പ്രതിഷേധിച്ചുജില്ലാ സെക്രട്ടറിയേറ്റ് അംഗം സിദ്ധിഖ് പങ്കെടുത്തു സംസാരിച്ചു.

ജില്ലാ കമ്മിറ്റി അംഗം അഡ്വ:ആർ. ഗായത്രി നന്ദി പറഞ്ഞു.യൂത്ത്‌ സെന്ററിന് സമീപത്ത് നിന്നും ആരംഭിച്ചനൈറ്റ് മാർച്ച് എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം സമാപിച്ചു.

ഡോണാൾഡ് ട്രമ്പ് ന്റെയും ബെഞ്ചമിൻ നേതാന്യാഹുവിന്റെയുംകോലം കത്തിച്ചും പ്രതിഷേധിച്ചു.

Post a Comment

Previous Post Next Post