ചാലിശ്ശേരി മുഴുവൻ വിളക്ക് ബ്രോഷർ പ്രകാശനം നടത്തി.
ചാലിശ്ശേരി: ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് മുഴുവൻ വിളക്കിന്റെ ബ്രോഷർ പ്രകാശനം നടന്നു.ഞായറാഴ്ച രാവിലെ മുലയംപറമ്പത്ത് കാവ് ക്ഷേത്ര സന്നിധിയിൽ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ തത്താണത്ത് മന നാരായണൻ നമ്പൂതിരിപ്പാട് പ്രകാശന കർമ്മം നിർവ്വഹിച്ചു.2025 നവംബർ 29 ശനിയാഴ്ച ആണ് അയ്യപ്പൻ വിളക്ക് നടക്കുന്നത്.വിളക്ക് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്മണ്യൻ കടവാരത്ത്, പ്രസിഡന്റ് കുട്ടൻ, സെക്രട്ടറി ഭാസ്കരൻ ആലിക്കര, ട്രഷറർ പി.സി.ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.വി. മണികണ്ഠൻ, അനീഷ്, ഹരിദാസ്, കെ.സി.കുഞ്ഞൻ,പി.ആർ.ചന്ദ്രൻ,ശ്രീജിത്ത് പടിഞ്ഞാറെമുക്ക്, രാജൻ, മണി മനേഷ്, ശിവൻ, സുന്ദരൻ പണിക്കർ, ടി.കെ.മണികണ്ഠൻ,വിഷ്ണു, ശബരി,അനീഷ് എന്നിവർ പങ്കെടുത്തു.



