തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി കോളേജിലെ പിഗ് റിസർച്ച് സെന്ററിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ബാംഗ്ലൂരിലെ ലാബ് പരിശോധനയിലാണ് രോഗം സ്ഥീരീകരിച്ചത്.
ആർ.ആർ.ടി ടീം ഫാമിലെ 98 പന്നികളെയും 392 കുഞ്ഞുങ്ങളെയും കള്ളിംഗ് നടത്തി അണുനശീകരണം പൂർത്തിയാക്കി.
രോഗം മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. രോഗബാധിത പ്രദേശമായ മണ്ണുത്തി ഫാമിനു ചുറ്റും 1 കിലോമീറ്ററും, നിരീക്ഷണ മേഖല 10 കിലോമീറ്ററും ആയി പ്രഖ്യാപിച്ചു.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ദ്രുതകർമ സേന പ്രവർത്തനം ആരംഭിച്ചു.


