മലബാറിൽ ജലഗതാഗതം പുഷ്ടിപ്പെടുത്തണം നിവേദനത്തിലെ നിർദ്ദേശങ്ങൾ പരിഗണിക്കും – വി.എൻ. വാസവൻ കേരള–ഗൾഫ് സെക്ടറിൽ യാത്ര കപ്പൽ സർവീസ് അനുകൂല സാഹചര്യം – ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്.

 

തിരുവനന്തപുരം : കേരള സർക്കാരിന്റെ തുറമുഖ വികസന നയ രൂപീകരണ സദസ്സിൽ മലബാർ ഡെവലപ്മെൻറ് കൗൺസിൽ സമർപ്പിച്ച നിവേദനത്തിന് അനുകൂല പ്രതികരണമാണ് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എസും അറിയിച്ചത്.


590 കിലോമീറ്റർ തീരപ്രദേശമുള്ള കേരളത്തിൽ ജലഗതാഗത സൗകര്യം വിപുലീകരിക്കുകയും ബേപ്പൂർ തുറമുഖം ഫലപ്രദമായി ഉപയോഗിച്ച് ചരക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും കേരള–യുഎഇ കപ്പൽ സർവീസ് ഉടൻ ആരംഭിക്കാനുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി മലബാർ ഡെവലപ്മെൻറ് കൗൺസിൽ ഏകോപിച്ചു തയ്യാറാക്കിയ നിവേദനം വികസന സദസ്സിൽ അവതരിപ്പിച്ചു.


മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി, വൈസ് പ്രസിഡന്റ് പ്രശാന്തൻ മഠത്തിൽ, ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ, എൻ. ഷൈജു എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചു.


നിവേദന പകർപ്പുകൾ ജനപ്രതിനിധികൾക്കും മാരിടൈം ബോർഡ് ചെയർമാനുമുൾപ്പെടെ വിവിധ വകുപ്പ് മേധാവികൾക്കും കൈമാറി. അമിതമായ വിമാന നിരക്കുകൾ മൂലം ബുദ്ധിമുട്ടുന്ന ഗൾഫ് യാത്രക്കാരെ പരിഗണിച്ച് കേരള–യുഎഇ യാത്ര കപ്പൽ സർവീസിന്റെ അനിവാര്യത കൗൺസിൽ വ്യക്തമാക്കി.


തിരൂർ–പൊന്നാനി, ഫറോക്ക്–മാവൂർ–അരീക്കോട് ബോട്ട് സർവീസുകളും ബേപ്പൂർ–ചാലിയം, കുട്ടായി–പൊന്നാനി ജങ്കാർ സർവീസുകളും പുനരാരംഭിക്കണമെന്നും എം.ഡി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post