ശബരിമല യാത്രക്കിടെ കൂറ്റനാട് സ്വദേശി പമ്പയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു


 ശബരിമല യാത്രക്കിടെ കൂറ്റനാട് സ്വദേശി പമ്പയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. കൂറ്റനാട് ഏളവാതുക്കൽ അമ്പലത്തിനു സമീപം താമസിക്കുന്ന പരേതരായ പൂവ്വത്തിങ്കൽ പയ്യട ഗോവിന്ദൻ നായർ ലക്ഷ്മികുട്ടി ദമ്പതികളുടെ മകൻ ബാലസുബ്രഹ്‌മണ്യൻ (മണി, 44) ആണ് മരിച്ചത്. ശനിയാഴ്ച കാലത്ത് ശബരിമലയിലേക്കുള്ള യാത്രക്കിടെ പമ്പയിൽ വെച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ബാഗ്ലൂരിൽ ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു ശബരിമലയിലേക്ക് യാത്ര തിരിച്ചത്. വിനീത ഭാര്യയും മധു, മഹി എന്നിവർ മക്കളുമാണ്. സംസ്‌കാരം ഞായറാഴ്ച്ച കാലത്ത് 11 മണിക്ക് ഷൊർണ്ണൂർ ശാന്തിതീരത്ത് നടക്കും.

Post a Comment

Previous Post Next Post