തൃത്താല ബ്ലോക്ക് പഞ്ചായത്ത് വിമൺ ഫ്രണ്ട്ലി സെൻ്റർ ഉദ്ഘാടനം ചെയ്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2023-24, 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 35 ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച വിമൺ ഫ്രണ്ട്ലി സെൻ്റർ പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു.തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുഹ്റ അധ്യക്ഷയായി.തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരിലാണ് കൗൺസലിംഗ് സെൻറർ, ഫിറ്റ്നസ് സെൻ്റർ, വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള ഔട്ട്ലെറ്റ് എന്നിവ ഉൾപ്പെടുത്തി കൊണ്ട് വിമൻ ഫ്രണ്ട്ലി സെൻ്റർ യാതാർഥ്യമാക്കിയത്.ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ ടി.എസ് ഷെറീന, ജനപ്രതിനിധികളായ എം. ശ്രീലത, വി.ശ്യാമള, കെ.പ്രേമ, രേഷ്മ, ഗ്രീഷ്മ അനിൽ, സി ഡി പി.ഒ എം ബിന്ദു, കെ ജനാർദനൻ, മെഹറൂഫ് എന്നിവർ സംസാരിച്ചു.


