പ്രവാസി സുഹൃത്ത് സുന്ദരൻ മൂക്കുതലക്ക് യാത്രയപ്പ് നൽകി.
ചങ്ങരംകുളം:അബുദാബിയിലെ ചങ്ങരംകുളത്തുക്കാരുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം ദീർഘകാല പ്രവാസിയായ സുന്ദരൻ മൂക്കുതലക്ക് ഊഷ്മളമായ യാത്രയപ്പ് നൽകി. നാല്പത് വർഷത്തിലേറെയാണ് ജോർദ്ദാൻ എംബസിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചത്. സംഘടനയുടെ വൈസ് പ്രസിഡന്റായ സുന്ദരൻ ചങ്ങാത്തം ചങ്ങരംകുളത്തിൻ്റെ ആദ്യകാല പ്രവർത്തകനാണ്.രക്ഷാധികാരി രാമകൃഷ്ണൻ തണ്ടലത്ത് പന്താവൂർ, മീഡിയ കോർഡിനേറ്റർ അഷറഫ് പന്താവൂർ, പ്രസിഡന്റ് ഇസ്മായിൽ ഒതളൂർ എന്നിവർ ചേർന്ന് സുന്ദരൻ മൂക്കുതലിനെ ഉപഹാരങ്ങൾ നൽകി ആദരിച്ഇസ്മായിൽ ഒതളൂർ അധ്യക്ഷനായി.ചടങ്ങിൽ സെക്രട്ടറി ദിലീപ് കൃഷ്ണദാസ് സ്വാഗതവും, ജോ. സെക്രട്ടറി ഹമീദ് നന്ദിയും പറഞ്ഞു.


