ഗുരുവായൂർ ദേവസ്വം ആന തറവാട്ടിലെ പേരെടുത്ത കൊമ്പനുകളിൽ ഒന്നായ ഗുരുവായൂർ ഗോകുൽ ചെരിഞ്ഞു.
35 വയസ്സ് പ്രായമായിരുന്നു . ഇന്ന് ഉച്ചയോടെയാണ് കോട്ടയിൽ വെച്ച് തന്നെ അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്.. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് ഗോകുലിന് കുത്തേൽക്കുകയും ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തിരുന്നു. പരിക്ക് ആഴത്തിലുള്ളതായിരുന്നു വളരെ നാളത്തെ ചികിത്സയും ആനയ്ക്ക് നൽകി.. പിന്നീട് ആന ക്ഷീണിതനായിരുന്നു - കുറച്ചുനാളായി വിശ്രമത്തിലും ആയിരുന്നു. ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ആനകളിൽ ഒന്നാണ് ഗുരുവായൂർ ഗോകുൽ



