അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 10 മരണം.


 അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 10 മരണം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസർ ഇ ഷരീഷ് പ്രദേശത്ത് വൻ നാശം വിതച്ചത്. 260ലേറെ പേർക്ക് ഭൂചലനത്തിൽ പരിക്കേറ്റു. 523,000 പേർ താമസിക്കുന്ന മസർ സിറ്റിയിലും പരിസരത്തുമാണ് ഭൂചലനമുണ്ടായത്. ബാൽഖ്, സമൻഗൻ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും വൻ നാശനഷ്ടമുണ്ടായതായി അഫ്ഗാൻ താലിബാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


സൈന്യത്തിൻ്റെ നേതൃത്വത്തിൽ അവിടെ രക്ഷാപ്രവർകത്തനം പുരോഗമിക്കുകയാണെന്നും താലിബാൻ അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സയും മരുന്നും ഭക്ഷണവും ഉൾപ്പെടെ എത്തിച്ചുവരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


ഭൂചലനത്തിൽ യുഎസ്‌ജിഎസ് ഓറഞ്ച് അലേർട്ട് നൽകിയിരിക്കുകയാണ്. നിരവധി കെട്ടിടങ്ങൾ തകർന്നതായും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നതുമായുള്ള വിഡിയോകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ ഓഗസ്റ്റ് മാസത്തിലും ഭൂചലനമുണ്ടായിരുന്നു. ഇതിൽ വൻ നാശനഷ്ടങ്ങളുണ്ടാകുകയും ആയിരത്തോളം പേർ മരിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post