ശബരീനാഥനല്ല സാക്ഷാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വന്നാലും തിരുവനന്തപുരം നഗരസഭാ പിടിക്കാനാവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. യു ഡി എഫ് കഴിഞ്ഞ തവണത്തേക്കാൾ ദയനീയമായി പരാജയപ്പെടും.അതിനാലാണ് സതീശൻ തന്നെ മത്സരിച്ചാലും എൽഡിഎഫ് മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിൻറേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
മുൻ എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറിമായ ശബരീനാഥിനെ മുൻ നിർത്തിയാണ് യുഡിഎഫ് തെരഞെടുപ്പിനെ നേരിടുന്നത്. കവടിയാർ വാർഡിലാണ് ശബരി ഇറങ്ങുന്നത്. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്. അതേസമയം വെള്ളാപ്പള്ളിയുടെ മുസ്ലീം വിരുദ്ധ പ്രതികരണം, മതേതരത്വത്തെ കളങ്കപ്പെടുത്തുന്ന വാക്കുകൾ ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു.


