ഹൈദരബാദ്: ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ തെലങ്കാന ട്രാൻസ്പോർട് കോർപ്പറേഷൻ യാത്രാ ബസ് നിർമ്മാണ ആവശ്യത്തിനുള്ള മെറ്റൽ നിറച്ച് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം 24 ആയി
ഹൈദരാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം. രംഗറെഡ്ഡി ജില്ലയിലെ ചെവല്ല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാനപൂർ ഗേറ്റിന് സമീപം. ചരൽ നിറച്ച് ട്രക്ക് ട്രാക്ക് തെറ്റിച്ച് വന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോർട്.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ 70 യാത്രക്കാരുണ്ടായിരുന്നു. ബസ് വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു. ട്രക്കിൽ കയറ്റിയ കരിങ്കൽ ചരൽ ബസിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർ ഇതിനടിയിലായി.


