രണ്ടുതവണ കുന്നംകുളത്തിൻ്റെ എം.എൽ.എ യായിരുന്ന അന്തരിച്ച ബാബു എം പാലിശേരിയെ കുന്നംകുളം അനുസ്മരിക്കുന്നു.നാളെ(ചൊവ്വ)ഉച്ചകഴിഞ്ഞ് 2.30ന് കുന്നംകുളം ടൗൺ ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.മറ്റു പ്രധാന രാഷ്ട്രീയ നേതാക്കളും,സാമൂഹ്യ- സാംസ്കാരിക-വ്യാപാര , ട്രേഡ് യൂണിയൻ പ്രതിനിധികളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും.സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം,ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡൻ്റ്,കലാമണ്ഡലം നിർവ്വാഹക സമിതി അംഗം തുടങ്ങി സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക മേഖലയിൽ നിറഞ്ഞ വ്യക്തിത്വമായിരുന്നു ബാബു എം പാലിശ്ശേരി.