ചാലിശ്ശേരി പഞ്ചായത്തിൽ യു.ഡി.എഫ്.ന്റെ വികസന സന്ദേശ യാത്രയ്ക്ക് തുടക്കമായി

തുടർച്ചയായി 15 വർഷമായി യു.ഡി.എഫ്.ഭരണം നടത്തിവരുന്ന ചാലിശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തെ യു.ഡി.എഫ്.ഭരണസമിതിയുടെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനായുള്ള ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്.കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വികസന സന്ദേശയാത്രയ്ക്ക് ആലിക്കരയിൽ തുടക്കം കുറിച്ചു.


 കെ.പി.സി.സി.നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ വികസന സന്ദേശയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു.വി.സേതുമാധവൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.എം.കെ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.


കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മർമൗലവി,ജാഥ ക്യാപ്റ്റനായും,മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യൂസഫ് പണിക്കവീട്ടിൽ വൈസ് ക്യാപ്റ്റൻ ആയും ആണ് ജാഥ നയിക്കുന്നത്.


ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബു നാസർ, യു.ഡി.എഫ്. തൃത്താല നിയോജക മണ്ഡലം ചെയർമാനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, വൈസ് പ്രസിഡന്റ് സാഹിറ ഖാദർ, പി.സി.ഗംഗാധരൻ, കെ.എം.ചന്ദ്രശേഖരൻ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ധി അവുങ്ങാട്ടിൽ, വൈസ് പ്രസിഡന്റ് എം.വി.സലീം, ഹുസൈൻ പുളിയഞ്ഞാലിൽ, നിഷ അജിത് കുമാർ, കെ,സുജിത, കെ.വി.രത്നം,ബാലൻ ആലിക്കര,വി.സേതുമാധവൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post