നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം നാളെ

കേരള സർക്കാരിൻ്റെ ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ പെരിങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും കേന്ദ്രത്തിന്റെ ഈവനിംഗ് ഒ.പി. പ്രഖ്യാപനവും നാളെ കാലത്ത് 10 മണിക്ക് തദ്ദേശസ്വയംഭരണ, എക്സൈസ് & പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും 


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രന്റെ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എ എം രാജൻ, 

ഡോ. ബിജുമോൾ, പി.ആർ. കുഞ്ഞുണ്ണി, ഷാഹിദ റിയാസ്, അനുവിനോദ്, കെ.വി. സുന്ദരൻ, വിനിത

സലീം, ഷീബ, ധനേഷ്, മുരളി മാസ്റ്റർ,തമ്പി കൊള്ളന്നൂർ, തോമസ് വി.എ. തുടങ്ങിയവർ സംസാരിക്കും.

Post a Comment

Previous Post Next Post