ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് ഒമ്പത് മരണം.


 ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് ഒമ്പത് മരണം. ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം. പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.ശനിയാഴ്‌ച രാവിലെ ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനിടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി അധികൃതർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

Post a Comment

Previous Post Next Post