നാഗലശ്ശേരി പഞ്ചായത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു


 കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കൂറ്റനാട് കെ.എം. ഓഡിറ്റോറിയത്തിൽ നടത്തി. മന്ത്രി എം.ബി. രാജേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ തയ്യാറെടുപ്പുകളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സംഗമത്തിൽ വിലയിരുത്തി.വി.പി. അഷറഫ് അധ്യക്ഷനായ യോഗത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ആർ. മുരളി, പി.എൻ. മോഹനൻ, വി.കെ. ചന്ദ്രൻ, ടി.പി. മുഹമ്മദ്, ടി. അബ്ദുൽകരീം, വി.വി. ബാലചന്ദ്രൻ, എ.കെ. ഷാനിബ് എന്നിവർ സംസാരിച്ചു. രാഷ്ട്രീയ സാഹചര്യം മുതൽ പ്രാദേശിക വികസന പ്രവർത്തനങ്ങൾ വരെ വിവിധ വിഷയങ്ങൾ പ്രസംഗങ്ങളിൽ ഉന്നയിച്ചു.



കൺവെൻഷന്റെ ഭാരവാഹികളെ കൂടി പ്രഖ്യാപിച്ചു. മുഖ്യ രക്ഷാധികാരികൾ – എം.ബി. രാജേഷ്, എം.ആർ. മുരളി; ചെയർമാൻ – പി.വി. ഷംസുദ്ദീൻ; കൺവീനർ – എ. കുട്ടി നാരായണൻ.

Post a Comment

Previous Post Next Post