കലാമണ്ഡലത്തിൽപഞ്ചവാദ്യം വജ്രജൂബിലിആഘോഷത്തിന് ദീപം തെളിഞ്ഞു


 കലാമണ്ഡലത്തിൽപഞ്ചവാദ്യം വജ്രജൂബിലിആഘോഷത്തിന് ദീപം തെളിഞ്ഞു

വടക്കാഞ്ചേരി : കലാ മണ്ഡലത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന പഞ്ചവാദ്യ വിഭാഗം വജ്രജൂബിലി ആഘോഷത്തിനു ദീപം തെളിഞ്ഞു. വജ്ര ജൂബിലിയുടെ ഉദ്ഘാടനം പെരുവനം കുട്ടൻ മാരാർ നിർവഹിച്ചു. തിമില കലാകാരൻ കുനിശേരി അനിയന്മാരാർക്ക് പു രസ്ക‌ാരം സമ്മാനിച്ചു. കലാനിരൂപകൻ ഡോ: മനോജ് കുറൂർ അധ്യക്ഷത വഹിച്ചു.

ഒളപ്പമണ്ണു സാംസ്‌കാരിക സമിതി ചെയർമാൻ കെ.പി. രവിശങ്കർ, ഡോ: എൻ. പി. വിജയകൃഷ്‌ണൻ, കാലടി കൃഷ്‌ണയ്യർ, കലാമണ്ഡലം ഈശ്വരനുണ്ണി, തിരുവില്ലാമല ഹരി, കലാമണ്ഡലം ഹരി നാരായണൻ, ആലങ്കോട് സന്തോഷ്, ഹരിഗോവിന്ദ്, കലാമണ്ഡലം ഹരിദാസൻ, പ്രൊഫ പെരിങ്ങോട് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ശൂരനാട് ഹരികുമാർ, കലാമണ്ഡലം അദ്വൈത ഹരി സോപാനസംഗീതം ആലപിച്ചു.

Post a Comment

Previous Post Next Post