ചങ്ങരംകുളം : കോക്കൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടത്തി.ക്യാമ്പിൻ്റെ ഉൽഘാടനം പി.ടി എ വൈ സ് പ്രസിഡൻ്റ് പി എൻ ബാബു നിർവ്വഹിച്ചു . ക്യാമ്പിൽ ന്യൂ ട്രിക്ഷൻ ക്ലാസ് മാറഞ്ചേരി CHC യിലെ Dr ശ്രീഷ്മാനാരായണനും കൗൺസിലിംഗ് ക്ലാസ് മാറഞ്ചേരി CHC യിലെ സൂര്യാ കെ മോഹനനും ആലംങ്കോട് FHC യിലെ ആര്യാ ബാബു ഹെൽത്ത് ചെക്കപ്പ് സ്ക്രീനിങ് , കണ്ണ് പരിശോധന ടെസ്റ്റിനും നേതൃത്വം നെൽകി. കൗമാരകാരിലുണ്ടാവുന്ന വിവിധ തരം അസുഖകങ്ങളേ പറ്റിയും അവക്കു വേണ്ട നിർദ്ദേശങ്ങളേ പറ്റിയും വിശദമായ ബോധവൽകരണ ക്ലാസും നടന്നു. കെ ഷംസുദ്ധീൻ സ്വാഗതവും, സകൂൾ സുപ്രഡ് ജിബു കെ ഡി അധ്യക്ഷതയും വഹിച്ചു. ശരത്ത് 'പി നന്ദി പറഞ്ഞു.ക്യാമ്പിന് സ്ക്കൂൾ അദ്ധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി.



