തൃശൂര്‍: വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് മദ്യലഹരിയില്‍ കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ സ്ത്രീയടക്കം മൂന്നുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്ര മൈതാനത്തിന്റെ ഭാഗത്ത് കാര്‍ കണ്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റിക്കാരന്‍ കാര്‍ മാറ്റാന്‍ ആവശ്യപ്പെടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ് വാഹനമോടിച്ചിരുന്നത്.ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കൂടാതെ മറ്റൊരാളും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. വാഹനങ്ങള്‍ കയറാതിരിക്കാന്‍ സിമന്റ് തിട്ട ഉണ്ടെങ്കിലും ഇതു ചാടിച്ചുകടന്നാണ് ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് എത്തിയത്. കെഎല്‍ 08 ബിഎഫ് 6113 നമ്പറിലുള്ള ബെന്‍സ് കാറാണ് ഓടിച്ചുകയറ്റിയത്. പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.