പട്ടാമ്പി മുനിസിപ്പാലിറ്റി ഡിവിഷൻ 11, 12 വാർഡുകളിലെ യു.ഡി.എഫ് കൺവെൻഷൻ മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ നടന്നു.
ഡിവിഷൻ 11 സ്ഥാനാർത്ഥി ഷാഹുൽ ഹമീദ് മാനു, ഡിവിഷൻ 12 സ്ഥാനാർത്ഥി ടി.പി ഉസ്മാൻ എന്നിവരെ വിജയിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക് കൺവെൻഷൻ അന്തിമ രൂപം നൽകി. മുനീർ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
ടി.പി ഷാജി ഉദ്ഘാടനം ചെയ്തു.
സി.എ സാജിത് മുഖ്യപ്രഭാഷണം നടത്തി.
കെ.പി ബാപ്പുട്ടി, റഷീദ് തങ്ങൾ, കെ.പി.എ റസാക്ക്, ഉമ്മർ കിഴായൂർ,
കെ.ബഷീർ, എം.കെ മുഷ്താഖ്, എ.സൈതലവി, വി.കെ സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
ആഷിക് സ്വാഗതവും ഉമ്മർ ഫാറൂഖ് നന്ദിയും പറഞ്ഞു.



