പ്രസിദ്ധമായ കടവല്ലൂർ അന്യോന്യം സമാപിച്ചു


 പ്രസിദ്ധമായ കടവല്ലൂർ അന്യോന്യം സമാപിച്ചു. സമാപന സമ്മേളനം കൊച്ചിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു‌. അന്യോന്യ പരിഷത്ത് സെക്രട്ടറി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. നാറാസ് നാരായണൻ നമ്പൂതിരി, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായ സുനിൽ കർത്ത, എം. മനോജ്‌കുമാർ, അഖിൽനന്ദകുമാർ, പരിഷത്ത് പ്രസിഡണ്ട് വടക്കുമ്പാട് നാരായണൻ, വൈസ് പ്രസിഡൻ്റ് രാമനുണ്ണി, ജോയിന്റ് സെക്രട്ടറി പി.ബി. ബിജു എന്നിവർ സംസാരിച്ചു. തുടർന്ന് വേദജ്ഞന്മാരായ തൃശൂർ യോഗത്തിലെ തിരുത്തുമുക്ക് നാരായണൻ നമ്പൂതിരി, തിരുനാവായ യോഗത്തിലെ എടപ്പുലിയേടം ബിജേഷ് നമ്പൂതിരി എന്നിവരെ ആദരിച്ചു.


വേദ പഠനത്തിൽ മികവുപുലർത്തുകയും, അന്യോന്യത്തിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന വിദ്യാർത്ഥിക്കു നൽകുന്ന കരുവാട്ടു വാസുദേവൻ ഭട്ടതിരിപ്പാടിന്റെ നാമധേയത്തിലുള്ള പുരസ്കാരം വടക്കുമ്പാട് ഹരി നന്ദൻ നമ്പൂതിരിക്ക് സമർപ്പിച്ചു. കഴിഞ്ഞ 36 വർഷമായി അന്യോന്യത്തിനാവശ്യമായിവരുന്ന പുഷ്പങ്ങൾ വഴിപാടിയി സമർപ്പിക്കുന്ന ഗുരുവായൂരിലെ പുഷ്‌പ വ്യാപാരിയായ കടവല്ലൂർ ചക്രാട്ട് രമണനേയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് കോട്ടക്കൽ പി എസ് വി നാട്യസംഘം അവതരിപ്പിച്ച ലവണാസുരവധം കഥകളിയും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post