വൈകീട്ട് നാലിന് കടവല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങ്കുന്നംകുളം എംഎൽഎ എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും.
വേദ പരിപോഷണ - പ്രചാരണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകി വരുന്ന
വേദബന്ധു പുരസ്കാരത്തിന് തൃശൂർ വടക്കേമഠം ബ്രഹ്മസ്വം പ്രസിഡൻ്റും ചാലിശേരി സ്വദേശിയുമായ പാഴൂർ മന അഡ്വ പി. പരമേശ്വരനും , വാചസ്പതി പുരസ്കാരത്തിന് കേരള സംസ്കൃത അക്കാദമി ചെയർമാൻ പ്രൊഫസർ കെ.ടി. മാധവൻ മാഷുക്കുമാണ് പുരസ്കാരങ്ങൾ നൽകുന്നത്.
ചടങ്ങിൽ കടവല്ലൂർ അന്യോന്യ പരിഷത്ത് പ്രസിഡൻ്റ് വടക്കുംമ്പാട് നാരായണൻ അദ്ധ്യക്ഷതവഹിക്കും
ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ പുരസ്‌കാര സമർപ്പണം നടത്തും.



