കുന്നംകുളം നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.


 കുന്നംകുളം നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് മികച്ച രീതിയില്‍ ഫ്രണ്ട് ഓഫീസ് നവീകരിച്ചിട്ടുള്ളത്.

  ഫ്രണ്ട് ഓഫീസിനരികില്‍ ജനപ്രതിനിധികള്‍, മറ്റു ഓഫീസുകള്‍ തുടങ്ങിയവയുടെ ദിശാസൂചികയും വെച്ചിട്ടുണ്ട്. ഫ്രണ്ട് ഓഫീസിന്റെ മുമ്പില്‍ വിശാലമായി ഒഴിച്ചിട്ട സ്ഥലത്ത് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നവീകരണം പൂർത്തിയായതോടെ കെ സ്മാര്‍ട്ട് സേവനങ്ങള്‍ അടക്കമുള്ള സേവനങ്ങളും ഇനി മുതല്‍ വേഗത്തിലാവും. 


വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം. സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗണ്‍സിലര്‍മാരായ ബിജു സി.ബേബി, ഗീത ശശി, റീജ സലില്‍, സെക്രട്ടറി കെ.കെ മനോജ്, എ.എക്സ്.ഇ ബിനയ്ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post