T.P ഷാജി കോൺഗ്രസിലേക്ക് മടങ്ങി.
പട്ടാമ്പി നഗരസഭാ വൈസ് ചെയർമാനും വി.ഫോർ പട്ടാമ്പി നേതാവുമായി ടി.പി ഷാജി വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചു പോയി. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് നഗരസഭ വൈസ് ചെയർമാൻ സ്ഥാനവും കൗൺസിലർ സ്ഥാനവും ഷാജി രാജിവെച്ചു. കഴിഞ്ഞ വർഷം കോൺഗ്രസിലേക്ക് ചേക്കേറാൻ ഷാജി നീക്കം നടത്തിയിരുന്നു. അന്ന് വി.ഫോർ ബാനറിൽ മത്സരിച്ച് കൗൺസിലറായ കെ.ടി റുഖിയ കോൺഗ്രസിൽ ചേർന്നെങ്കിലും, രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് ഷാജി പിന്മാറുകയായിരുന്നു.



