കുന്നംകുളം പോലീസ് ഇപ്പോഴും തുടരുന്ന അതിക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്സ്


 ആളുകളെ അകാരണമായി നിരന്തരം മർദ്ദിക്കുകയും അവർക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്യുന്ന കുന്നംകുളത്തെ പോലീസ് രാജ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്സ് കുന്നംകുളം കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. 

കുന്നംകുളം പോലീസിൻ്റെ നരനായാട്ടിനെ കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും ഈ അക്രമം നിർത്തുവാൻ പോലീസ് തയ്യാറായിട്ടില്ലെന്നും. വി.എസ് സുജിത്തിനെതിരെയുള്ള അക്രമണത്തിൽ വലിയ രീതിയിൽ പ്രതിഷേധം ഉണ്ടായിട്ടും

സബ് ഇൻസ്പെക്ടർ വൈശാഖും കുറച്ചു പോലീസുകാരും ഗുണ്ടകളെപ്പോലെയാണ് ജനങ്ങളോട് ഇപ്പോഴും പെരുമാറുന്നതെന്നും യൂത്ത് കോൺഗ്രസ്സ് കുറ്റപ്പെടുത്തി.. 

നൈറ്റ് മാർച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി

 അഡ്വ .സി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് സി.ബി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കമ്മറ്റി വൈസ് പ്രസിഡൻ്റ് വരുൺ ഗാരി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗം വർഗ്ഗീസ് ചൊവ്വന്നൂർ, എം. എച്ച് നൗഷാദ്, മണ്ഡലം പ്രസിഡൻ്റുമാരായ പി.ഐ തോമസ് , രമേഷ് ചൊവ്വന്നൂർ, ഷറഫു പന്നിത്തടം, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റെ വിഘ്നേശ്വര പ്രസാദ്, മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് എ. എം. നിധീഷ് എന്നിവർ പ്രസംഗിച്ചു. വി. എസ് സുജിത്ത് നന്ദി പറഞ്ഞു. നേതാക്കളായ സലീം, ജമാൽ കരിക്കാട്,തമ്പി, മിഥുൻ, ജസീർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post