വട്ടേനാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 65 പേരാണ് പരീക്ഷ എഴുതിയത്.
നവംബർ 8ന് ആരംഭിച്ച പരീക്ഷ ഇന്ന് നവംബർ 18നാണ് അവസാനിച്ചത്.
39 റഗുലർ പഠിതാക്കളും 26 പ്രൈവറ്റ് പഠിതാക്കളുമാണ് പരീക്ഷ എഴുതിയത്.
ഇതിൽ ഒരു വിഭിന്ന ശേഷി പഠിതാവും ഉണ്ടായിരുന്നു. പരീക്ഷ നടത്തിപ്പും മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും പൊതു പരീക്ഷ ബോർഡ് ആണ് നിർവ്വഹിക്കുന്നത്. ഉപരി പഠനത്തിനും PSC നിയമനത്തിനും പ്രമോഷനും തുല്യതാ സർട്ടിഫിക്കറ്റ് പ്രയോജനപ്പെടുമെന്ന് കോ-ഓഡിനേറ്റർ എം.ഭാസ്കരൻ പറഞ്ഞു.



