വാവന്നൂർ: അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പുതിയ ബി.എ.എം.എസ് ബാച്ചിന്റെ വിദ്യാരംഭ ചടങ്ങ് നടന്നു. പത്താം ബാച്ചിലെ വിദ്യാർത്ഥികളാണ് ഈ വർഷം ആയുർവേദ ശാസ്ത്രത്തിൽ വിദ്യാരംഭം കുറിച്ചത്.
എസ്.ആർ.ഡി. ആയുർവേദ ഹോസ്പിറ്റലിന്റെ ചീഫ് ഫിസിഷ്യൻ അഷ്ടവൈദ്യൻ പുലാ മന്തോൾ ശങ്കരൻ മൂസ്സ്, പുനർനവ ആയുർവേദ ട്രസ്റ്റിന്റെ ഡയറക്ടർ എ. ആർ. രാംദാസ്, അഷ്ടാംഗം ട്രസ്റ്റ് ചെയർമാൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ശിഷ്യോപനയനീയത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ അഷ്ടാംഗം കോളജ് പ്രിൻസിപ്പാൾ അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്ട്,
ഡോ. നിഖില ശങ്കർ, പിടിഎ പ്രസിഡൻറ് രവി, എച്ച്.എസ്.എ പ്രസിഡൻറ് ഡോ. പ്രിയംവദ, ചെയർപേഴ്സൺ അഞ്ജിത, സ്റ്റാഫ് പ്രതിനിധി പി പ്രീത എന്നിവർ സംസാരിച്ചു.



