ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന


 ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യം. ക്രിസ്മസിനും തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിലുമായി കേരളത്തിൽ വിറ്റഴിച്ചത് 791 കോടിയുടെ മദ്യമാണ്.


ക്രിസ്മസ് കാലത്തെ റെക്കോർഡ് വിൽപ്പനയാണിതെന്ന് വെബ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓണക്കാലത്ത് 10 ദിവസം കുടിച്ചുതീർത്തത് 921 കോടി രൂപയുടെ റെക്കോർഡ് മദ്യമാണ്. 70 കോടി മദ്യക്കുപ്പികളാണ് പ്രതിവർഷം ശരാശരി വിറ്റഴിക്കുന്നത്.

Post a Comment

Previous Post Next Post