പന്നിപ്പനി;396 പന്നികളെ കൊന്നൊടുക്കി.


 എരുമപ്പെട്ടി. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ പൂർത്തിയായി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ ഫാമുകളിൽ നിന്നായി 396 പന്നികളെ ആർആർടി സംഘം ശാസ്ത്രീയമായി കൊന്ന് സംസ്ക്‌കരിച്ചു. ആദ്യം

രോഗം റിപ്പോർട്ട് ചെയ്ത കേന്ദ്രത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിക്കുകയും കൊല്ലാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിന് പുറമേ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 4 ഫാമുകളിലെ പന്നികളെയും കൊന്നു പ്രദേശത്ത് അണുനശീകരണം നടത്തി. പന്നികളിൽ അസാധാരണമായ മരണമോ രോഗലക്ഷണങ്ങളോ കണ്ടാൽ ഉടനെ അടുത്തുള്ള വെറ്ററിനറി ആശുപത്രിയിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. സുബിൻ കോളാടി ,ഡോ. സാം ഏബ്രഹാം; ഡോ. വി.എൻ.അനീഷ് രാജ്, ഡോ അനൂപ് ജിയോ ജോസ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post