കൊരട്ടിക്കര സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്കുടുംബയൂണിറ്റ് 'ക്രിസ്മസ് ഈവ്' ഡിസംബർ 7-ന് ഞായറാഴ്ച

ചാലിശ്ശേരി ∙ സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള കൊരട്ടിക്കര സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ഈവ് ആഘോഷം ഡിസംബർ 7- ന് ഞായറാഴ്ച നടക്കും.

വൈകിട്ട് 5 മണിക്ക് കുരിശുപള്ളി അങ്കണത്തിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് സന്ദേശം, ഭക്തിസാന്ദ്രമായ ക്രിസ്തുമസ് ഗാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ അവതരിപ്പിക്കും. കൂടാതെ സർപ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ടെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post