പാൻ കാർഡും ആധാർ ഉം തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി


 2025ലെ കേന്ദ്ര സ‌ർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് പാൻ കാർഡും (PAN) ആധാർ (Aadhaar) ഉം തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി. എല്ലാ പാൻ കാ‌‌ർഡ് ഉടമകളും 2025 ഡിസംബർ 31നകം തന്നെ ഇത് ചെയ്തിരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം 2026 ജനുവരി 1 മുതൽ ലിങ്ക് ചെയ്തിട്ടില്ലാത്ത പാൻ കാർഡ് പ്രവർത്തന രഹിതമാകും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സിബിഡിടി ( Central Board of Direct Taxes) ആണ് ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറത്തിറക്കിയത്. ഇങ്ങനെ സംഭവിച്ചാൽ ഉപഭോക്താക്കളുടെ ഐ ടി ആ‌‍ർ ഫയൽ ചെയ്യുന്നതിലുള്ള സാങ്കേതിക തടസം മുതൽ നികുതി റീഫണ്ടിം​ഗ്, ടിഡിഎസിനെ വരെ ബാധിച്ചേക്കും. ഇത് കൂടാതെ പുതുതായി പാൻ കാ‌‍ർഡ് അപേക്ഷിക്കുന്നവർക്ക് ആധാർ അധിഷ്ഠിത പരിശോധന നി‌ർബന്ധമാക്കിയിട്ടുമുണ്ട്. അതായത് പാൻ കാ‌ർഡിന് അപേക്ഷിക്കും മുൻപ് ആധാർ കാർഡിലെ വിവരങ്ങൾ കൃത്യമാക്കി വച്ചില്ലെങ്കിൽ പണി കിട്ടുമെന്നർത്ഥം.

Post a Comment

Previous Post Next Post